ഐഎസ്‌എല്‍ : അത്ലറ്റിക്കോ ദി കൊല്‍ക്കത്തയ്ക്ക് വിജയം

176

കൊല്‍ക്കത്ത: ഐഎസ്‌എല്‍ മൂന്നാം സീസണില്‍ തോല്‍വി അറിയാതെ അത്ലറ്റിക്കോ ദി കൊല്‍ക്കത്തയുടെ കുതിപ്പ് തുടരുന്നു. കൊല്‍ത്തയിലെ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ തുല്യ ശക്തികളായ ഡല്‍ഹി-കൊല്‍ക്കത്ത പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയര്‍ വിജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ 78-ാം ഇയാന്‍ ഹ്യൂം നേടിയ നിര്‍ണായക പെനാല്‍റ്റി ഗോളിലാണ് കൊല്‍ക്കത്തയുടെ വിജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ ഒമ്ബത് പോയന്റുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

NO COMMENTS

LEAVE A REPLY