ഐഎസ്‌എല്‍: ഡല്‍ഹി ഡൈനാമോസിനു വിജയം

218

ചെന്നൈ• മുന്‍ ഇറ്റാലിയന്‍ താരങ്ങള്‍ പരിശീലിപ്പിച്ച ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്സിക്കെതിരെ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. ചെന്നൈയിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ വിജയം. വിജയികള്‍ക്കായി ബ്രസീലിയന്‍ താരം മാഴ്സലീഞ്ഞോ ഇരട്ടഗോള്‍ (26, 34) നേടി. സെനഗല്‍ താരം ബദാരാ ബാദ്ജിയുടെ (84) വകയായിരുന്നു ഡല്‍ഹിയുടെ മൂന്നാം ഗോള്‍. ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നൈജീരിയന്‍ താരം ഡുഡു (32) നേടി.ആദ്യ മല്‍സരം തന്നെ വിജയത്തോടെ തുടങ്ങിയ ഡല്‍ഹി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ സമനില വഴങ്ങിയ ചെന്നൈയിന്‍, ഡല്‍ഹിക്കെതിരായ തോല്‍വിയോടെ ഒരു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

NO COMMENTS

LEAVE A REPLY