ഐഎസ്‌എല്‍: മുംബൈക്കെതിരെ പുനെയ്ക്കു ജയം

249

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ പുനെ സിറ്റിക്കു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണു പുനെയുടെ ജയം. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ യൂജിന്‍സന്‍ ലിങ്ദോയാണു വിജയികള്‍ക്കായി ഗോള്‍ നേടിയത്. 89-ാം മിനിറ്റിലായിരുന്നു ലിങ്ദോയുടെ ഗോള്‍. ഗോള്‍കീപ്പര്‍ അല്‍ബീനോ ഗോമസ് വരുത്തിയ പിഴവില്‍ നിന്നാണു ഗോള്‍ പിറന്നത്.
മുംബൈയ്ക്കെതിരായ വിജയത്തോടെ ഒന്‍പത് കളികളില്‍നിന്നും 12 പോയിന്റുമായി പുണെ സിറ്റി എഫ്സി നാലാം സ്ഥാനത്തേക്ക് കയറി. 12 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ ശരാശരിയില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

NO COMMENTS

LEAVE A REPLY