ഐഎസ്‌എല്‍ : ഡല്‍ഹി ഡൈനാമോസ് ഗോവയെ പരാജയപ്പെടുത്തി

319

ന്യൂഡല്‍ഹി• ഐഎസ്‌എല്‍ ഫുട്ബോളില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് എഫ്സി ഗോവയെ ഡല്‍ഹി ഡൈനാമോസ് തോല്‍പ്പിച്ചു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹിയുടെ മാര്‍സെലീഞ്ഞോ ഹാട്രിക്കും റിച്ചാര്‍ഡ് ഗാഡ്സെ ഇരട്ട ഗോളും നേടി. 31-ാം മിനിറ്റില്‍ ഡല്‍ഹിക്കെതിരെ ഫുല്‍ഗാന്‍ഗൊ കര്‍ദോസോയയുടെ ഗോള്‍ ഗോവയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് കളി അവര്‍ക്കു നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ 38-ാം മിനിറ്റില്‍ ഡല്‍ഹിക്കായി മാര്‍സെലീഞ്ഞോ സ്കോര്‍ ചെയ്തു തുടങ്ങി. മെലൂദയില്‍നിന്നു ലഭിച്ച പന്ത് ഗോവന്‍ പ്രതിരോധത്തിന് അവസരം നല്‍കാതെ മാര്‍സെലീഞ്ഞോ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ത്തന്നെ മാര്‍സെലീഞ്ഞോ രണ്ടാം ഗോള്‍ നേടി. 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ഡല്‍ഹിയുടെ മൂന്നാം ഗോള്‍ റിച്ചാര്‍ഡ് ഗാഡ്സെയുടേതായിരുന്നു. 50-ാം മിനിറ്റിലായിരുന്നു ഇത്. 55-ാം മിനിറ്റില്‍ വീണ്ടും മാര്‍സെലീഞ്ഞോ മൂന്നാം ഗോള്‍ നേടി. ഇതോടെ ഡല്‍ഹി നാലു ഗോള്‍ നേടി. വീണ്ടും 57-ാം മിനിറ്റില്‍ ഗാഡ്സെ സ്കോര്‍ ചെയ്തു. ഇരട്ട ഗോളുമായി ഗാഡ്സെയും ഡല്‍ഹിയുടെ ജയത്തിനു വീര്യം കൂട്ടിയതോടെ ഗോവ പരാജയം സമ്മതിച്ചു.

NO COMMENTS

LEAVE A REPLY