കൊല്‍ക്കത്ത • അത്‍ലറ്റികോ ഡി കൊല്‍ക്കത്ത-എഫ്സി പൂണെ സിറ്റി മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍മാരുടെ മികവുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. മല്‍സരത്തില്‍ മേല്‍ക്കൈ കൊല്‍ക്കത്തയ്ക്കായിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകൊണ്ടാണ് കൊല്‍ക്കത്തയുടെ മികച്ച അവസരങ്ങളില്‍ ചിലത് നഷ്ടമായത്. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ ഇരു ടീമുകളും ഒാരോ പോയിന്റ് വീതം നേടി. 20 പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. 16 പോയിന്റു മാത്രമുള്ള പൂണെ ആറാമതും.