മുംബൈ സിറ്റി എഫ്സി- ഡല്‍ഹി ഡൈനാമോസ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍

323

മുംബൈ • ആവേശകരമായ പോരാട്ടത്തിനൊടുവില്‍ മുംബൈ സിറ്റി എഫ്സി- ഡല്‍ഹി ഡൈനാമോസ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും 23 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തെത്തി. 21 പോയിന്റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തും.ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാരുടെ മികവ് കാണിക്കുന്നതായിരുന്നു മല്‍സരം. ഗോളെന്നു ഉറപ്പിച്ച നിരവധി അവസരങ്ങള്‍ ഗോള്‍ കീപ്പര്‍മാര്‍ രക്ഷിച്ചു. ഒരിക്കല്‍ രണ്ടു ടീമുകളുടെയും ഗോള്‍ പോസ്റ്റിനു മുകളില്‍ തട്ടി പന്ത് അകന്നു. ഞായറാഴ്ച നടക്കുന്ന നോര്‍ത്ത് ഈസ്റ്റ്-കേരള ബ്ലാസ്റ്റേഴ്സ് ഫലം കൂടി വന്നാല്‍ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ണമാകും. മുംബൈയ്ക്കും, ഡല്‍ഹിക്കും പുറമേ കൊല്‍ക്കത്തയാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ചത്തെ മല്‍സരം ജയിക്കുകയോ സമനിലയോ പിടിച്ചാല്‍ സെമിയില്‍ കടക്കാം. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന് ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല.

NO COMMENTS

LEAVE A REPLY