ഐഎസ്‌എല്‍ : അത്ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനലില്‍

242

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത. മുംബൈ സിറ്റി എഫ്സിക്കെതിരായ രണ്ടാം പാദ സെമി ഫൈനല്‍ ഗോള്‍രഹിത സമനില ആയതോടെയാണു കൊല്‍ക്കത്തയ്ക്കു ഫൈനലിലേക്കുള്ള വഴി തുറന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദത്തില്‍ കൊല്‍ക്കത്ത 3-2നു ജയിച്ചിരുന്നു. മത്സരത്തിന്റെ അമ്ബതു മിനിട്ടിലേറെ പത്തു പേരായി ചുരുങ്ങിയിട്ടും കൊല്‍ക്കത്തയ്ക്കെതിരെ ഒരു ഗോള്‍ നേടാന്‍ മുംബൈക്കു കഴിഞ്ഞില്ല. ഫൈനല്‍ പ്രവേശനം നേടാന്‍ കഴിയാതെ വന്നതോടെ മുംബൈ താരങ്ങള്‍ കൊല്‍ക്കത്ത താരങ്ങളെ കൈയേറ്റം ചെയ്തതു കളിയുടെ മാന്യതയ്ക്കേറ്റ കളങ്കമായി.
ആദ്യ സീസണിലെ ജേതാക്കളായ കൊല്‍ക്കത്ത ഇതു രണ്ടാം തവണയാണു ഫൈനലില്‍ എത്തുന്നത്. ആദ്യ സീസണില്‍ കേരളം ബ്ലാസ്റ്റേഴ്സ് ആയിരുന്നു കൊല്‍ക്കത്തയുടെ എതിരാളികള്‍. നാളെ ഡല്‍ഹിക്കെതിരെ നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ കേരളം ജയിച്ചാല്‍ കൊല്‍ക്കത്തയുമായി ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടാം. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ ഒരു ഗോളിനു ജയിച്ച കേരളത്തിനാണ് മുന്‍തൂക്കം. സമനില നേടിയാല്‍ പോലും കേരളത്തിനു ഫൈനലിലെത്താം. പതിനെട്ടിനു കൊച്ചിയിലാണു ഫൈനല്‍ മത്സരം.

NO COMMENTS

LEAVE A REPLY