ന്യൂഡല്‍ഹി• ഗോള്‍മഴയ്ക്കൊടുവില്‍ ഡല്‍ഹി ഡൈനാമോസ് മുംബൈ സിറ്റി എഫ്സി മല്‍സരം സമനിലയില്‍ (3-3) അവസാനിച്ചു. രണ്ടുഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു ഡല്‍ഹി ഡൈനാമോസ് സമനില പിടിച്ചത്. മുംബൈക്കു വേണ്ടി ക്രിസ്റ്റ്യന്‍ വഡോറ്റ്സ് ഇരട്ടഗോളും സോണി നോര്‍ദെ ഒരു ഗോളും നേടി. റിച്ചാര്‍ഡ് ഗാഡ്സെയും ബദാരി ബാദ്ജിയും മാഴ്സലിന്യോയുമാണ് ഡല്‍ഹിക്കുവേണ്ടി ഗോള്‍ നേടിയത്.