ചെന്നൈ: അന്തരിച്ച സംവിധായകന്‍ ഐ.വി ശശിയുടെ (69) സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുത ശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകള്‍ നടക്കുക. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് എത്തിച്ചേരും. അതിനു ശേഷമായിരിയ്ക്കും ചടങ്ങുകള്‍ നടക്കുക. നടി സീമയാണു ഭാര്യ. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് അനി, അനു എന്നിവരാണു മക്കള്‍. മരുമകന്‍: മിലന്‍ നായര്‍. മകളെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് ഓസ്ട്രേലിയയിലേക്കു പോകാനിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു.