ലഖ്നൗ: ഐഎഎസ് ഒഫീസറെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡറില്‍പെട്ട യുവ ഐഎഎസ് ഓഫീസറെയാണ് ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലെ റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2007 ബാച്ച് ഐ.എ.എസ് ഓഫീസര്‍ ആയ അനുരാഗ് തിവാരിയാണ് മരിച്ചത്. രണ്ടു ദിവസമായി ഹസ്രത്ഗഞ്ചിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു തിവാരി. ഗസ്റ്റഹീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയതും. വഴിയരുകില്‍ മൃതദേഹം കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് തിവാരിയെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ താടിയില്‍ ചെറിയ മുറിവ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യ മറ്റ് മുറിവുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഉത്തര്‍പ്രദേശിലെ ബഹ്റൈച് സ്വദേശിയാണ് തിവാരി.