ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെതിരെയാണ് പ്ലാസ്മ ദാനത്തിന് തയാറായ തബ്ലീഗ് പ്രവര്‍ത്തകരെ അഭിനന്ദിച്ചതിന് കര്‍ണാടക സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് നടപടി.
ഏപ്രില്‍ 27നായിരുന്നു തബ്ലീഗ് പ്രവര്‍ത്തകരുടെ പ്രവൃത്തിയെ അഭിനന്ദിച്ചും അവരെ ഹീറോകളെന്ന് വിശേഷിപ്പിച്ചും മുഹ്സിന് ട്വീറ്റ് ചെയ്തത്. ഡല്‍ഹിയില്‍ മാത്രം 300ലേറെ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണ് രാജ്യസേവനത്തിനായി പ്ലാസ്മ ദാനം ചെയ്യുന്നത്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇവര്‍ ചെയ്യുന്ന മനുഷ്യത്വത്തിന്റെ മാതൃകപ്രവര്‍ത്തനങ്ങളൊന്നും അവര്‍ നിങ്ങള്‍ക്ക് കാണിച്ചുതരില്ല-ഇതായിരുന്നു ട്വീറ്റ്. ഇത് പിന്നീട് നീക്കിയിരുന്നു.
കര്‍ണാടക പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറിയാണ് നിലവില്‍ മുഹ്സിന്. കര്‍ണാടക കേഡര്‍ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുഹ്സിനോട് അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.