ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിനിടെ ഫെബ്രുവരി 27 നാണ് പശ്ചിമ ഡല്‍ഹിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴക്കുചാലില്‍ നിന്ന് ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട അങ്കിത് ശര്‍മ്മയ്ക്ക് 12 തവണ കുത്തേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനു പുറമെ 51 ഇടങ്ങളില്‍ പരിക്ക് പറ്റിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്.
ഫെബ്രുവരി 26നാണ് ഡല്‍ഹിയിലെ ചാന്ദ് ബാഗ് ഭാഗത്തു നിന്ന് അങ്കിത് ശര്‍മ്മയുടെ മൃതദേഹം ലഭിക്കുന്നത്. അന്ന് പല മാധ്യമങ്ങളും അങ്കിത് ശര്‍മ്മയുടെ മൃതദേഹത്തില്‍ 400ലധികം കുത്തേറ്റിരുന്നുവെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശര്‍മ്മയുടെ കുടല്‍ വരെ പുറത്തുവന്നിരുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 12 തവണ കുത്തേറ്റെന്നും 51 മുറിവുകളുണ്ടായിരുന്നെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . 12 എണ്ണത്തില്‍ നാല് കുത്തേറ്റത് കാല്‍ ഭാഗത്തായിരുന്നു. നട്ടെല്ലിനും കുത്തേറ്റിരുന്നു.
പുറകുവശത്താണ് കുടതല്‍ കുത്തേറ്റത് . നെഞ്ചിനോട് ചേര്‍ന്നുണ്ടായ രണ്ട് കുത്താണ് മരണത്തിലേക്കെത്തി ച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.