മുംബൈ: ഐസിസി ചെയര്മാന് സ്ഥാനത്തു നിന്നുള്ള രാജി ശശാങ്ക് മനോഹര്‍ പിന്‍വലിച്ചു. തന്റെ കാലാവധി അവസാനിക്കുന്ന 2018 ജൂണ്‍ 30 വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരും. മാര്‍ച്ചിലാണ് ശശാങ്ക് മനോഹര്‍ ഐസിസി ചെയര്മാന് സ്ഥാനം രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഐസിസി അംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജി പിന്‍വലിക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. കാലാവധി കഴിയുന്നതുവരെ ശശാങ്ക് മനോഹര്‍ തുടരുമെന്ന് ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. നാഗ്പൂരില്‍ നിന്നുള്ള അഭിഭാഷകന് കൂടിയായ ശശാങ്ക് മനോഹര്‍ ബിസിസിഐ മുന്‍ പ്രസിഡന്റാണ്.