ഐ​സി​സി റാ​ങ്കിം​ഗ് : കോ​ഹ്‌​ലി ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി

215

ദു​ബാ​യ് : ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഐ​സി​സി റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ഹ്‌​ലി​ക്ക് നേ​ട്ട​മാ​യ​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ.​ബി ഡി​വി​ല്ലി​യേ​ഴ്സി​നെ​യാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. ഫെ​ബ്രു​വ​രി 25 മു​ത​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന എ.​ബി​യെ 22 പോ​യി​ന്‍റു​ക​ൾ​ക്കാ​ണ് കോ​ഹ്‌​ലി പി​ന്നോ​ട്ട​ടി​ച്ച​ത്. 2017 ജ​നു​വ​രി​യി​ലാ​ണ് ഇ​തി​മു​മ്പ് കോ​ഹ്‌​ലി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. എ​ന്നാ​ൽ നാ​ലു ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു അ​ന്ന​ത്തെ ഒ​ന്നാം സ്ഥാ​ന​ത്തി​ന്‍റെ ആ​യു​സ്. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നും ഏ​റെ​നാ​ളു​ക​ൾ​ക്കു ശേ​ഷം ആ​ദ്യ 10 ൽ ​തി​രി​ച്ചെ​ത്തി. രോ​ഹി​ത് ശ​ർ​മ, ധോ​ണി, യു​വ​രാ​ജ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം 13, 14, 88 സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​റാ​ണ് മു​ന്നി​ൽ. ഭു​വി 23 ാം സ്ഥാ​ന​ത്താ​ണ്. ഉ​മേ​ഷ് യാ​ദ​വ് 41, ജ​സ്പ്രീ​ത് ബു​മ്ര 43–ാം റാ​ങ്കും നേ​ടി. സ്പി​ന്ന​ർ​മാ​രാ​യ അ​ശ്വി​ൻ ര​ണ്ടു​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 20–ാമ​തും ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്നു​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 29–ാം റാ​ങ്കി​ലു​മെ​ത്തി. ടീം ​റാ​ങ്കിം​ഗി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

NO COMMENTS