മുംബൈ: രാജ്യത്തെ ടെലികോം കമ്പനിയായ ഐഡിയയും ബ്രിട്ടീഷ് ടെലികോം കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തി. ഇരുസ്ഥാപനങ്ങളും ലയിക്കുന്നതോടെ രാജ്യത്തെ മൂന്നിലൊന്ന് ഉപഭോക്താക്കള്‍ ഇവരുടെ കീഴിലാകും. വോഡാഫോണ്‍ 45 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമ്ബോള്‍ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്ബനികളുടെയും അംഗീകാരത്തോടെയായിരിക്കും. ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സില്‍ വൊഡാഫോണിനുള്ള ഓഹരി പങ്കാളിത്തം ഈ ലയനത്തില്‍ ഉള്‍പ്പെടില്ല ജിയോയുടെ വെല്ലുവളി നേരിടാനാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്.