രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാരെ തിരിച്ചറിയല്‍ നമ്ബരുകള്‍ വഴി ബന്ധിപ്പിച്ച് ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ ശൃംഖല വഴി വിലയിരുത്താന്‍ സാധിക്കും.സുപ്രീംകോടതിയിലും 24 ഹൈക്കോടതികളിലുമായി 650 ജഡ്ജിമാരും കീഴ്ക്കോടതികളില്‍ 16,000 ജഡ്ജിമാരുമാണ് രാജ്യത്താകെയുള്ളത്.
ഇതിനുപുറമേ നിരവധി ട്രൈബ്യൂണലുകളും തര്‍ക്കപരിഹാര കോടതികളുമുണ്ട്. ജുഡീഷ്യല്‍ രംഗം പൂര്‍ണമായി കമ്ബ്യൂട്ടര്‍വത്കരിച്ച എല്ലാ മേഖലയിലുമുള്ള ജഡ്ജിമാരെ പ്രത്യേക തിരിച്ചറിയല്‍ നമ്ബരുകളിലൂടെ ബന്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. അതുവഴി ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് സ്ഥാപിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ജഡ്ജിമാരെ കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ജഡ്ജിമാര്‍ നല്‍കുന്ന വിധികളെ കുറിച്ചുമൊക്കെ വിശദമായ വിവരങ്ങള്‍ നല്‍കുന്നതായും ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ്. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൂടുതല്‍ സുതാര്യമാക്കാനും ഇത് സഹായിക്കുമെന്ന് നിയമമന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ ജഡ്ജിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ യാതൊരുസംവിധാനവും ഇല്ല. ഒരു കേസ് നീട്ടിവെക്കുകയോ, തള്ളുകയോ, ഫയല്‍ സ്വീകരിക്കുക ചെയ്യുമ്ബോള്‍ അതിന്‍റെ കാരണം പുതിയ സംവിധാനം വരുമ്ബോള്‍ ജഡ്ജിമാര്‍ക്ക് രേഖപ്പെടുത്തേണ്ടിവരും. അത് അപ്പോള്‍ തന്നെ ഡാറ്റ ഗ്രിഡ് വഴി പൊതുജനത്തിന് ലഭ്യമാക്കുകയും ചെയ്യും. ജഡ്ജിമാര്‍ക്ക് ഡിജിറ്റല്‍ സംവിധാനം വഴി ഒപ്പുരേഖപ്പെടാതുത്താനുമാകും എന്നതുകൊണ്ട് വിധി പകര്‍പ്പുകള്‍ അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും സാധിക്കും. ജഡ്ജിമാരുടെ നിയമനത്തിനായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡിഷ്യല്‍ കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷം ജഡ്ജിമാരെ നിരീക്ഷിക്കാനായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നിയമമന്ത്രാലയം തുടങ്ങി. അതും പ്രായോഗികമല്ലെന്ന വിലയിരുത്തലുകള്‍ വന്നതോടെയാണ് ഇപ്പോള്‍ ദേശീയ ഡാറ്റ ഗ്രിഡ് എന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.