ആക്രമിച്ച പ്രതികളെ നടി തിരിച്ചറിഞ്ഞു

226

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവ സബ് ജയിലില്‍ ഇന്ന് വൈകുന്നേരം നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ നടി തിരിച്ചറിഞ്ഞത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതികളായ മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിച്ചത്. നടി ഇവരെ തിരിച്ചറിഞ്ഞതോടെ അത് കേസില്‍ സുപ്രധാന തെളിവാകും. അതേസമയം അന്വേഷണ സംഘം സുനില്‍കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി. കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായി നടിയെ പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY