ഇടുക്കിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

172

ഇടുക്കി: ഇടുക്കി ചീനിക്കുഴിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു.
ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ നിന്നും ഇവര്‍ക്കു ഷോക്കേല്‍ക്കുകയായിരുന്നു. പള്ളിയിലേക്കു പോകുന്നതിനിടെ റോഡില്‍ വൈദ്യുതി കമ്ബി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

NO COMMENTS