തിരുവനന്തപുരം: ഇടുക്കിയിലെ വ്യാജ പട്ടയ വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂന്നംഗ മന്ത്രിതല സമിതി രൂപീകരിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുക. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.