തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.അധ്യാപകനെതിരെ പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു.
ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പൗരാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പരാതി നല്‍കിയിരുന്നു.