ദില്ലി: പ്രിയങ്ക ഗാന്ധി വിചാരിച്ചാല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന്റെ അടുത്ത അനുഭാവിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളയാളുമായ പങ്കജ് ശങ്കർ പറയുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുടെ പുത്ര മോഹം രാഹുലിനെ പാര്‍ട്ടി പദവികളില്‍ നിലനിര്‍ത്തുകയാണെന്നും പങ്കജ് ചൂണ്ടിക്കാണിച്ചു.
പങ്കജ് ശങ്കര്‍ പാര്‍ട്ടിയിലെ പ്രിയങ്ക ക്യാമ്പിലെ ശക്തനായ നേതാവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ മാധ്യമ ഇടപെടലുകള്‍ നയിച്ചിരുന്നത് പങ്കജാണ്. പ്രിയങ്കയുടെ ദൈനംദിന പരിപാടിയെ കുറിച്ചുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പും ഇയാളാണ് നിയന്ത്രിക്കുന്നത്. അതേസമയം തന്റെ വെബ് സീരീസ് ദേശീയ നേതൃത്വത്തിന് ഇപ്പോഴുള്ള അവസ്ഥയെ കുറിച്ച് ബോധ്യപ്പെടുത്താനാണ്. അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളല്ല നടക്കുന്നതെന്ന് കാണിക്കാനാണ് ഈ വെബ് സീരീസ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മെച്ചപ്പെട്ട പ്രകടനവും, യുപിയില്‍ തരംഗമായി കൊണ്ടിരിക്കുന്ന പ്രിയങ്കയ്ക്ക് കടന്നുവരാന്‍ നേതാക്കള്‍ അവസരമൊരുക്കണമെന്നാണ് പ്രധാന ആവശ്യം.
പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാനുള്ള കരുത്തുണ്ട്. എന്നാല്‍ രാഹുല്‍ അതിന് അനുവദിക്കുന്നില്ല. കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും പ്രിയങ്ക എല്ലാം മാറ്റി മറിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും പങ്കജ് പറഞ്ഞു. അതേസമയം പാര്‍ട്ടിയിലെ സീനിയര്‍ ക്യാമ്പിനെ ഒതുക്കാന്‍ പ്രിയങ്കയുടെ നിര്‍ദേശപ്രകാരമാണ് പങ്കജ് ഇത് ചെയ്യുന്നതെന്നും സൂചനയുണ്ട്. രാഹുല്‍ ദുര്‍ബലനായ സാഹചര്യത്തില്‍ സീനിയര്‍ ക്യാമ്പാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത്.
അതേസമയം പങ്കജ് ഒരിക്കലും സോണിയയുമായോ പ്രിയങ്കയുമായോ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലയെന്നും പ്രിയങ്കയുടെ ഓഫീസുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ലെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പങ്കജ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇത് ചെയ്യുന്നതെന്ന് കണ്ടറിയാമെന്നും സുര്‍ജേവാല പറഞ്ഞു. അതേസമയം 13 എപ്പിസോഡുകളുള്ള വെബ് സീരിസാണ് വരുന്നതെന്നും, രാഹുല്‍ ഗാന്ധി 15 വര്‍ഷത്തെ ഭരണമാണ് ഇതിലുള്ളതെന്നും പങ്കജ് പറഞ്ഞു. നേതൃ ശേഷിയുള്ളവരെ കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടുവരുന്നില്ലെന്നും പങ്കജ് പറയുന്നു.