കോട്ടയം: അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളില്‍ കഴിയണമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ആളുകള്‍ നഗരത്തിലേക്ക് കറങ്ങാന്‍ ഇറങ്ങുന്നത് . ലോക്ക്ഡൗണിന്റെ രണ്ടാം ദിനവും മുന്നറിയിപ്പുകള്‍ അവഗണിച്ച് നിരവധി പേര് വെറുതെ റോഡിലിറങ്ങി. ഇതോടെ പരിശോധന ശക്തമാക്കിയ പോലീസ് കറങ്ങാന്‍ ഇറങ്ങിയവര്ക്കെതിരേ കേസെടുത്തു.വ്യാപകമായി ആളുകള്‍ പുറത്തിറങ്ങിയത് അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പോലീസ് തടയുന്നതിനാല്‍ ഇവരും ദീര്‍ഘനേരം പരിശോധനയ്ക്കായി റോഡില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്.
മരുന്നിന്റെ കുറുപ്പടിയും ബാങ്ക് രേഖകളും ഒക്കെയാണ് വെറുതെ കറങ്ങാന്‍ പലരും പുറത്തിറങ്ങുന്നത്.പോലീസ് വാഹനം തടഞ്ഞ്, എവിടേക്ക് പോകുന്നു എന്ന് ചോദിക്കുമ്ബോള്‍ “ദാ ഇവിടെ വരെ’ എന്നാണ് പലരുടെയും മറുപടി. പുറത്തിറങ്ങുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ സത്യവാംഗ്മൂലം വേണമെന്ന നിബന്ധനയൊന്നും പലര്‍ക്കും അറിയില്ല. പോലീസ് പരിശോധനയില്‍ നിന്നും രക്ഷപെടാന്‍ പലരും ആശുപത്രിയിലേക്ക് പോകുന്നുവെന്നാണ് പറയുന്നത്.
സത്യവാംഗ്മൂലം ചോദിക്കുമ്ബോള്‍ ആശുപത്രിയുടെ ചീട്ടാണ് കാണിക്കുന്നത്. ഇത്തരത്തില്‍ പുറത്തിറങ്ങിയ എല്ലാവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടകളില്‍ നിന്നും അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല. 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യസാധനങ്ങള്‍ കിട്ടില്ലെന്ന ഭയത്തിലാണ് പലരും. സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ മുതല്‍ കടകള്‍ക്ക് മുന്നില്‍ ക്യൂ ദൃശ്യമായിരുന്നു.