സ്വർണ വില പവന് 640 രൂപ ഉയർന്ന് 57,920 രൂപയായി ; 80 രൂപ കൂടി വർധിച്ചാൽ 58,000 രൂപയിലെത്തും.

3

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച്‌ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വർധന. പവൻ്റെ വില 640 രൂപ ഉയർന്ന് 57,920 രൂപയായി. 80 രൂപ കൂടി വർധിച്ചാൽ 58,000 രൂപയിലെത്തും. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വർധിച്ചത്. ഗ്രാമിൻ്റെ വിലയാകട്ടെ 7240 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിൻ്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയാകട്ടെ ട്രോയ് ഔൺസിന് 2,696.59 ഡോളറി ലാണ്. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹോപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വർധനവിന് കാരണം. ആഭ്യന്തര വിപണിയിൽ ഡിമാൻ്റ് കൂടിയതും സ്വർണം നേട്ടമാക്കി.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുടെ സമീപകാല നയങ്ങളും പശ്ചിമേഷ്യയിലെ പിരിമുറക്കവും സ്വർണ വില വർധനവിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. ഇടക്കാലയളവിൽ വില ഇനിയും ഉയരാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY