തിരുവനന്തപുരം: യു.ഡി.എഫിനെ തള്ളിയാൽ മുസ്ലിം ലീഗിന് ഇടതു പക്ഷത്തേക്കു വരാമെന്നും ആർ.എസ്.പി.യും മാറി ചിന്തി ക്കണമെന്നുമുള്ള സന്ദേശമാണ് ഇ.പി. ജയരാജൻ എൽ.ഡി.എഫ്. കൺവീനറായതിനു പിന്നാലെ മാധ്യമങ്ങളക്ക് നൽകിയത്.
ലീഗിനെ ഇടതുപക്ഷത്തെത്തിക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന വാർത്തകൾ നേരത്തെയുണ്ടായിരുന്നു. തോമസ് ഐസക്ക് ലീഗി നെ പുകഴ്ത്തിയെഴുതുകയും കെ.ടി. ജലീൽ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തപ്പോഴാണ് ഈ ചർച്ചകൾ സജീവമായത് .