കൈവശമുള്ളത് എസ് ബി ഐ മാഗ്നറ്റിക് സ്ട്രിപ് എടിഎം കാര്‍ഡ് ആണെങ്കില്‍ ഉടന്‍ തന്നെ ചിപ് കാര്‍ഡിലേക്ക് മാറ്റുക. ജനുവരി ഒന്ന് മുതല്‍ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ സ്ഥിരമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ചിപ് കാര്‍ഡുകളിലേക്ക് മാറുന്നത്. അതിനാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിനായി നിര്‍ബന്ധമായും ചിപ് കാര്‍ഡിലേക്ക് മാറേണ്ടതാണ്. ഇല്ലെങ്കില്‍ ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കില്ല.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍ നേരിട്ടോ കാര്‍ഡ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. അതിനു മുന്‍പായി ബാങ്കില്‍ നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഈ അഡ്രസിലേക്കാവും കാര്‍ഡ് ബാങ്ക് തപാല്‍ വഴി അയക്കുക. കാര്‍ഡ് ഉപഭോക്താവിന്റെ കൈവശം തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കാനാണ് ബാങ്ക് ഈ നിര്‍ദ്ദേശവും മുന്നോട്ട് വെച്ചത്.