കൊച്ചി സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ സംബന്ധിച്ച് ഇതുവവരെ 17 പരാതികൾ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടു ത്തുമെന്നും എസ്ഐടി തലവൻ ഐജി ജി.സ്പർജൻകുമാർ പറഞ്ഞു. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്.
സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് സംസ്ഥഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും ലഭിക്കുന്ന പരാതികളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയും ഇതിലുൾപ്പെടും.
ശ്രീലേഖ യുടെ രഹസ്യമൊഴി രേഖപ്പെടുത്തി യിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തുടർനടപടികൾക്കു രൂപം നൽകിയത്.