അറിവില്ലായ്മയും – ഇല്ലായ്മയും ; അറിയാൻ പാടില്ലാത്ത കാര്യങ്ങൾ – ഇല്ലാത്തവയാണെന്ന് വിധിച്ചുകൂടാ ..

413

നല്ല വാക്ക് – നല്ല ചിന്ത : പ്രശാന്തമായ രാത്രിയിൽ വെട്ടിത്തിളങ്ങുന്ന നക്ഷത്രജാലങ്ങൾ പണ്ടുമുതൽതന്നെ മനുഷ്യനെ ആകർഷിച്ചിരുന്നു. മനോഹരമായ ഈ കാഴ്ച കാണുമ്പോൾ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നുവരികയുണ്ടായി. ഈ കാണുന്ന നക്ഷത്രങ്ങൾക്ക് അപ്പുറം വേറെയും നക്ഷത്രസമൂഹങ്ങൾ ഉണ്ടോ അവൻ സ്വയം ചോദിച്ചു.ദൃഷ്ടിഗോചരമായ നക്ഷത്ര സമൂഹങ്ങൾക്കപ്പുറം വേറെ നക്ഷത്രങ്ങൾ കാണാൻ കഴിയുന്നില്ല അതുകൊണ്ട് വേറെയും നക്ഷത്ര മണ്ഡലങ്ങളുണ്ടെന്ന് അറിഞ്ഞു കൂടാ. അറിയാൻ പാടില്ലാത്തത് ഇല്ല എന്ന് ശാസ്ത്രജ്ഞന്മാർ തീരുമാനിച്ചിരുന്നുവെങ്കിൽ പുതിയ നക്ഷത്ര മണ്ഡലങ്ങളെ സംബന്ധിച്ചുള്ള കണ്ടുപിടുത്തങ്ങൾ സാധ്യമാകുമായിരുന്നില്ല. പക്ഷേ അറിയാൻ പാടില്ലാത്തത് എല്ലാം ഇല്ലാത്തതാണെന്ന്
ശാസ്ത്രജ്ഞന്മാർ തീരുമാനിച്ചില്ല. പുതിയ നക്ഷത്രങ്ങൾ കണ്ടെത്താൻ ഗവേഷണം ആരംഭിച്ചു. ദൂരദർശിനി കണ്ടുപിടിച്ചു കുറെ പുതിയ നക്ഷത്രങ്ങൾ കണ്ടെത്തി.കൂടുതൽ ശക്തിയുള്ള ദൂരദർശിനി കണ്ടുപിടിച്ചപ്പോൾ കൂടുതൽ നക്ഷത്രങ്ങൾ ദൃഷ്ടിയിൽപ്പെട്ടു ദൂരദർശിനിയുടെ വലിപ്പം കൂടുന്തോറും അതി വിദൂരതയിൽ സ്ഥിതി ചെയ്യുന്ന അനേകം നക്ഷത്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞു അങ്ങനെ നമ്മുടെ ഭാവനയ്ക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത ദൂരത്തിൽ നാം കാണുന്നതുപോലെ എണ്ണമറ്റ മണ്ഡലങ്ങളും താരാപഥങ്ങളും ഇന്ന് ശാസ്ത്രം കണ്ടുപിടിച്ചിരിക്കുകയാണ്. അവയിൽ പലതും സൂര്യനേക്കാൾ പതിമടങ്ങ് വലുപ്പമുള്ളവയാണത്രെ.ഇതര ഗ്രഹങ്ങളിൽ ജീവികൾ ഉണ്ടോ എന്ന് പ്രശ്നത്തെ തന്നെ എടുക്കാം അവിടെയും ഈ രണ്ടു നിലപാടുകൾക്ക് സാധ്യതയുണ്ട് .
1. ഗ്രഹങ്ങളിൽ ജീവികൾ ഉണ്ടോ എന്ന് അറിഞ്ഞുകൂടാ.
2. ഇതര ഗ്രഹങ്ങളിൽ ജീവികളുണ്ട് എന്നറിയാം
ആദ്യത്തെ നിലപാട് സ്വീകരിക്കുന്നവർക്ക് രണ്ടാമത്തെ നിലപാട് സ്വീകരിക്കുവാനും രണ്ടാമത്തെ നിലപാട് സ്വീകരിക്കുന്നവർക്ക് ആദ്യത്തെ നിലപാട് സ്വീകരിക്കുവാനും സാധ്യമല്ല. ആദ്യത്തെ നിലപാട് സ്വീകരിക്കുന്ന പക്ഷം ഗ്രഹങ്ങൾ ഉണ്ട് എന്നത് നിഷേധിക്കാൻ പാടില്ല അംഗീകരിച്ചു യഥാർത്ഥത്തിൽ ജീവികൾ ഉണ്ടോ എന്നറിയാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഇത്തരം പ്രശ്നങ്ങളിൽ ശാസ്ത്രജ്ഞന്മാരുടെ നയം ഇതാണ്.യഥാർത്ഥത്തിൽ ഒരു വസ്തുവിനെ കുറിച്ചുള്ള അറിവില്ലായ്മയും ഒരു വസ്തുവിനെ ഇല്ലായ്മയും തമ്മിലുള്ള അന്തരം ഗ്രഹിച്ചതാണ് ശാസ്ത്രത്തിന്റെ വിജയരഹസ്യം. ഈ വ്യത്യാസം ഗ്രഹിക്കാതെ അറിയാത്തതല്ല ഇല്ലാത്തതാണ് എന്ന് വിശ്വസിച്ചിരുന്നു എങ്കിൽ മനുഷ്യൻ വനാന്തരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പുരോഗമന യാത്ര നടത്തുകയോ ശാസ്ത്രം അത്ഭുതാവഹമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുമായിരുന്നില്ല.ആകാശത്തിന്റെ അനന്തതയിൽ ഇനിയും അറിയപ്പെടാതെ കിടക്കുന്ന കോടാനുകോടി നക്ഷത്രങ്ങളുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ നിഗമനം കണ്ടെത്താനുള്ള ശാസ്ത്രത്തിന്റെ അനവരതം തുടരുകയാണ്. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഇല്ലാത്തവയാണെന്ന് വിധിച്ചു കൂടുന്നതാണ് ഈ ഉദാഹരണം വ്യക്തമാക്കുന്നത്

NO COMMENTS