‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക്.

248

ചെന്നൈ: ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ‘ഇളയദളപതി’ വിജയ്‌ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ സജീവമായി. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍പ്പെടാത്ത ഒരു രൂപ പോലും ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിജയ്‌യുടെ വീട്ടില്‍നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണെന്ന് ഇതുതെളിയിച്ചുവെന്നും ഇവര്‍ വാദിക്കുന്നു.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന ത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച്‌ നേരിട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. എന്നാല്‍, 2018-ല്‍ പുറത്തിറങ്ങിയ ‘സര്‍ക്കാര്‍’ എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രസ്താവന.മകന്‍ രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞിട്ടുണ്ട്.

NO COMMENTS