തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി യ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡിപ്പോ എന്‍ജിനീയര്‍ എസ് എസ് ശിവപ്രസാദിനെ യാണ് സ്ഥലം മാറ്റിയത്.
ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുകയും സ്റ്റോര്‍ ജീവനക്കാരായ സ്ത്രീകളോടുള്ള മോശമായി പെരുമാറുകയും ചെയ്തതാണ് ഉത്തരവിന് കാരണം.
കീഴ്ജീവനക്കാരോട് സൗഹൃദപരമായി പ്രവര്‍ത്തിക്കേ ണ്ട ആളുടെ ഭാഗത്ത് നിന്നും മോശമായ പ്രവര്‍ത്തന മാണ് കഴിഞ്ഞ കാലങ്ങളിലായി ഉണ്ടായത്. സ്റ്റോര്‍ ജീവനക്കാരെ സ്ത്രീകള്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടു ത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി നിരവധി പരാതികളും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാ ണ് സ്ഥലമാറ്റം.
ജോലിയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവര്‍ത്തന ഗുരുതരമാണെന്നും തുടര്‍ അന്വേഷണം നടത്തുകയാ ണെന്നും ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു. ഇതിനായി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ശിവപ്രസാദിന്റെ സ്ഥാനത്ത് തിരുവനന്തപുരം സിറ്റി യൂണിറ്റിലെ ഡിപ്പോ എഞ്ചിനീയര്‍ എസ് ജെയിംസിനെ നിയമിച്ചു.
ശിവപ്രസാദിനെ തിരുവനന്തപുരം സിറ്റി യൂണിറ്റി ലേക്കാണ് സ്ഥലം മാറ്റിയത്.