അനധികൃത സ്വർണം കണ്ടുകെട്ടി

50

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ സ്വർണവേട്ട നയപ്രഖ്യാപനത്തിന് ശേഷം ആദ്യമായി 3.846 കിലോഗ്രാം സ്വർണം പിടികൂടിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. 1.96 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃതമായി കടത്തുന്ന സ്വർണം പിടികൂടാൻ ജി. എസ്. ടി വകുപ്പ് കർക്കശ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS