ഖത്തര്‍: രോഗികളുടെ അവകാശങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ശക്തമാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രോഗികളുടെ അവകാശങ്ങളുടെ ആശുപത്രികളുടെ ചുമതലകളും വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന തരത്തിലാകണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതെന്നാണ് സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ സംവധാനങ്ങളുടെ കൃത്യത രോഗികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.രോഗികള്‍ക്ക് അവരുടെ അവകാശങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ തന്നെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്ഥാപനങ്ങളുമായി മാന്യമായ രീതിയില്‍ വര്‍ത്തിക്കാന്‍ രോഗികളുടെ ഭാഗത്ത് നിന്ന് പ്രത്യേക ശ്രദ്ധയും ഇതിലൂടെ ഉണ്ടായി തീരുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ സൂചിപ്പിച്ചു.ആശുപത്രികളുടെ പ്രധാന ഭാഗങ്ങളില്‍ തന്നെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. നേരത്തെ തന്നെ നിലവിലുള്ള നിയമങ്ങളാണെങ്കിലും കൃത്യമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.