ഇമാം ഷാഫി അക്കാദമി അബുദാബി ചാപ്റ്റർ മൗലൂദ് മജ്‌ലിസും സമ്മേളന പ്രചരണ യോഗവും സംഘടിപ്പിച്ചു

76

അബുദാബി: ഇമാം ഷാഫി അക്കാദമി അബുദാബി ചാപ്റ്റർ മൗലൂദ് മജ്‌ലിസും സ്ഥാപന സമ്മേളന പ്രചരണ യോഗവും സംഘടിപ്പിച്ചു. അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ വെച്ചു നടന്ന പരിപാടിയിൽ അഷ്‌റഫ് ഫൈസി കദുങ്കില ,സമീർ അസ്അദി കമ്പാർ അബ്ദുൽ റഹ്മാൻ ഹാജി കംബള എന്നിവർ മൗലൂദിന് നേതൃത്ത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ ഖാലിദ് ബംബ്രാണ അധ്യക്ഷം വഹിച്ചു .സമീർ അസ്അദി കമ്പാർ ,അഷ്‌റഫ് ഫൈസി കദുങ്കില, അസീസ് പെർമുദെ ,തുടങ്ങിയവർ പ്രസംഗിച്ചു.

2023 ഫെബ്രുവരി 2,3,4 തീയതികളിൽ നടക്കുന്ന ഇമാം ഷാഫി അക്കാദമിയുടെ 15-)0വാർഷികവും രണ്ടാം സന്നദ്ദാന സമ്മേളനവും വിജയിപ്പിക്കാനും നാട്ടിലെ പരമാവധി കുടുംബങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും ആഹ്വാനം ചെയ്തു .

പ്രവർത്തക സമിതി അംഗങ്ങളായ മുജീബ് മൊഗ്രാൽ ,ഷെരീഫ് ഉറുമി,യൂസഫ് സെഞ്ച്വറി ,സവാദ് ബന്ദിയോട് ,റസാഖ് ബത്തേരി ,ഹനീഫ ഹനീഫി ,സുലൈമാൻ പേരാൽ ,ഇബ്രാഹിം മമ്മു ആരിക്കാടി ,അബൂബക്കർ സിദ്ദിഖ് പട്ട ,അബൂബക്കർ സിദ്ദിഖ് പേരാൽ എന്നിവരും തസ്‌ലീം ആരിക്കാടി ,റഫീഖ് കുമ്പള ,അബ്ദുൽ മുനീർ ബത്തേരി ,മൊയ്‌ദീൻ സാബിത് ബംബ്രാണ ,അറബി ബഷീർ ആരിക്കാടി ,ആദം ആരിക്കാടി ,ഷമീർ താജ് ,ഉമ്പു ഹാജി ,ലത്തീഫ് ഈറോഡി ,ഉമ്മർ പൊയ്യത്ത് ബയൽ , ലത്തീഫ് അക്കരെ ,അബ്ദുൽ ലത്തീഫ് ചിന്നമുഗർ ,അബ്ദുൽ അസിസ് ആരിക്കാടി ,അബ്ദുൽ ജലീൽ ബംബ്രാണ ,മുസ്തഫ ആരിക്കാടി തുടങ്ങിയവർ പരിപാടിയിൽ സംബഡിച്ചു.

ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ സ്വാഗതവും ട്രെഷറർ അബ്ദുൽ ലത്തീഫ് കദുങ്കില നന്ദിയും പറഞ്ഞു .

NO COMMENTS