ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ ഇമാം ഷാഫി (റ)മൗലിദ് മജ്ലിസും സ്ഥാപന സാരഥികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

15

അബുദാബി:കുമ്പള ബദരിയ നഗർ ഇമാം ശാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ കമ്മിറ്റി സ്ഥാപന സാരഥികൾക്ക് സ്വീകരണവും ഇമാം ശാഫി (റ )മൗലുദ് മജ്ലിസും സംഘടിപ്പിച്ചു. ശനിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ചാപ്റ്റർ പ്രസിഡന്റ് ഖാലിദ് ബംബ്രാണയുടെ അധ്യക്ഷതയിൽ അബുദാബി സുന്നി സെന്റർ ജനറൽ സെക്രട്ടറി കബീർ ഹുദവി ഉദ്ഘാടനം നിർവഹിച്ചു.

സമസ്ത കേന്ദ്ര മുഷാവറ അംഗവും ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി പിൻസിപ്പലുമായ ബി കെ അബ്ദുൽ ഖാദർ അൽ ഖാസിമി ബംബ്രാണ ഉസ്താദിനും സ്ഥാപന സാരഥികളായ ചെയർമാൻ ഡോക്ടർ ഇസുദ്ദീൻ ഹാജി , സ്പിക്ക് അബ്ദുള്ള കുഞ്ഞി ഹാജി, ഇമാം ഷാഫി ദുബായ് കമ്മിറ്റി സെക്രട്ടറിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഗഫൂർ ഏരിയാൽ, ഇമാം ശാഫി അക്കാദമി അഡ്മിനിസ്ട്രേറ്റർ അബ്ദുൾ റഹ്മാൻ ഹൈതമി തുടങ്ങിയവർക്ക് ചടങ്ങിൽ ഉപഹാരം നൽകി സ്വീകരിച്ചു.

ഡോക്ടർ ഫായിസ് നിസാമി,ഇമാം ഷാഫി അക്കാദമി മാനേജർ സുബൈർ നിസാമി ,എസ് കെ എസ് എസ് എഫ് സ്അബുദാബി സ്റ്റേറ്റ് സെക്രട്ടറി ഇസ്മയിൽ ഉദിനൂർ,ജില്ലാ പ്രസിഡന്റ് അഷറഫ് മീനാപ്പീസ്,ഖാസി അക്കാദമി കളത്തൂർ അബുദാബി പ്രസിഡന്റും കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റുമായ അസീസ് പെർമുദേ, എസ് കെ എസ് എസ് എഫ് അബുദാബി മഞ്ചേശ്വരം മേഖല പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി കംബള തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

ഇസ്ലാമിക് സെന്റർ സെക്രട്ടറി കമാൽ മല്ലം, എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ സീതാംഗോളി, വൈസ് പ്രസിഡന്റ് സത്താർ കുന്നുംകൈ,കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി അനീസ് മാങ്ങാട്, ജില്ലാ ട്രഷറർ ഉംബു ഹാജി പേർള,സെക്രട്ടറി ഇസ്മായിൽ മുഗളി ,സാസ് ഗ്രൂപ്പ് ചെയർമാൻ പി.കെ ഹനീഫ മഞ്ചേശ്വരം ഇമാം ശാഫി അബുദാബി ചാപ്റ്റർ ഭാരവാഹികളായ അഷ്റഫ് ഫെസി,ഹംസ കോടിയമ്മ,റസ്സാക്ക് ബംബ്രാണ,സുനൈഫ് പേരാൽ,അറബി ബഷീർ,,മുനീർ ബത്തേരി ,അബൂബക്കർ സിദ്ദിഖ് പേരാൽ,പ്രവർത്തക സമിതി അംഗങ്ങളായ സുലൈമാൻ പേരാൽ,അഷറഫ് അലി ബസറ,ഹനീഫ ഹനീഫി,അബ്ദുൽ റഹ്മാൻ കുമ്പോൽ,സിദ്ദിഖ് മച്ചമ്പാടി,യാഹ്യ മൊഗ്രാൽ,സിദ്ദിഖ് പട്ട,ഉമ്മർ വോടങ്കല,റഫീക് ബദ്രിയ നഗർ,ഷമീർ താജ്,ഇമാം ഷാഫി മുൻ വൈസ് പ്രസിഡന്റ് ഷെറീഫ് ഉറുമി,കെ എം സി സി നേതാക്കളായ സാദാത്ത് തൃകരിപൂർ,ഹമീദ് മാസിമാർ,ഇബ്രാഹിം ജാറ,ഫറൂക്ക് സീതാംഗോളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സെക്രട്ടറി അഷറഫ് (അച്ചു) കുമ്പള സ്വാഗതവും ട്രഷറർ അബ്ദുൽ ലത്തീഫ് കുദിങ്കിലാ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY