അബുദാബി: ഉത്തര കേരളത്തിലെ പ്രശസ്ത കലാലയമായി വളർന്നു കൊണ്ടിരിക്കുന്ന ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പ്രിൻസിപ്പൽ ശൈഖുനാ ബി.കെ. അബ്ദുൽ ഖാദിർ അൽ ഖാസിമി ബംബ്രാണ ഉസ്താദ്, സ്ഥാപനത്തിന്റെ സാരഥികളായ ചെയർമാൻ ഇസ്സുദ്ദീൻ ഹാജി, ട്രഷറർ മുഹമ്മദ് അറബി ഹാജി, സെക്രട്ടറി അബ്ദുള്ള കുഞ്ഞി ഹാജി സ്പിക്, സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തക നും ഇമാം ശാഫി അക്കാദമി ദുബൈ കമ്മിറ്റി സെക്രട്ടറിയുമായ ഗഫൂർ ഏറിയാൽ, സുബൈർ നിസാമി, അബ്ദുൽ റഹ്മാൻ ഹൈതമി തുടങ്ങിയവർക്ക് ഇമാം ശാഫി അക്കാദമി അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം ഒരുക്കുന്നു.
ഫെബ്രുവരി 22 ന് ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.