ഇമാം ശാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ കമ്മിറ്റി, ഇമാം ശാഫി (റ :അ) മൗലൂദ്‌ മജ്‍ലിസും പി.വി. സുബൈർ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു

254

അബുദാബി. കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ കമ്മിറ്റി അബുദാബി മദീന: സായിദ് സ്മോക്കി കഫെയിൽ വെച്ച് ഇമാം ശാഫി(റ:അ) മൗലൂദ് മജ്‌ലിസും റമദാനിൽ ദുബായ് സുന്നി സെന്ററിനു കീഴിൽ ദുബായ് ഔഖാഫിന്റെ പ്രത്യേക അനുമതിയോടെ മതപഠന ക്ലാസ്സിന് നേതൃത്വം നൽകാൻ, യു. എ. യിൽ എത്തിയ ഇമാം ശാഫി ഇസ്ലാമിക് അക്കാദമി മാനേജർ പി.വി. സുബൈർ നിസാമിക് സ്വീകരണവും സംഘടിപ്പിച്ചു .

മാറുന്ന കാലഘട്ടത്തിൽ സമന്വയ വിദ്യാഭ്യാസം വഴി മികച്ച ഒരു പുതു തലമുറയെ വാർത്തെടുക്കു കയെന്ന ലക്ഷ്യത്തോടെ ശൈഖുനാ എം.എ.ഖാസിം മുസ്‌ലിയാരുടെ നേതൃത്വത്തിൽ കുമ്പള ബദരിയാ നഗറിൽ ആരംഭിച്ച ഇമാം ശാഫി ഇസ്ലാമിക് അക്കാദമി, ഇന്ന് പെൺകുട്ടികൾക്ക് പ്രതേകം ഷീ-ക്യാമ്പസ് അടക്കം 400ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ മികച്ച വിദ്യാഭ്യാസ സമുച്ചയമായി തലയുയർത്തി നിൽക്കുകയാണ് ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയെന്ന് സുബൈർ നിസാമി പറഞ്ഞു.

സ്ഥാപനത്തിൻ്റെ വൈദ്യുതിയുപയോഗം ക്രമേണ സൗരോർജ്ജ പദ്ധതിയിലേക്ക് മാറാനുള്ള സ്ഥാപനത്തിൻ്റെ ആഗ്രഹത്തിന് ആദ്യമായി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത അബൂദാബി ചാപ്റ്ററിൻ്റെ തീരുമാനത്തെ പ്രത്യേകം അഭിനന്ദിച്ചു.

ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഖാലിദ് ബംബ്രാണയുടെ അധ്യക്ഷതയിൽ ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ഷാർജ കമ്മിറ്റി വൈസ് പ്രസിഡന്റ് അൽത്താഫ് ഖാസിം മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു.

ഇമാം ശാഫി അക്കാദമി ദുബായ് സെക്രട്ടറി ദുബായ്, കെ. എം.സി.സി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും കൂടിയായ സൈഫുദ്ദിൻ മൊഗ്രാൽ ,അബുദാബി ചാപ്റ്റർ ഉപദേശക സമിതി അംഗം യൂസഫ് സെഞ്ച്വറി ,എസ് കെ എസ് എസ് എഫ് അബുദാബി മഞ്ചേശ്വരം മേഖല സെക്രട്ടറി സക്കീർ കമ്പാർ ,എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് ബസറ , കുമ്പോൽ ഹിഫ്ദുല്‍ ഖുർഹാൻ കോളേജ്‌ മുൻ ചെയർമാൻ റഷീദ് ആരിക്കാടി തുടങ്ങിയവർ പ്രസംഗിച്ചു .

വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സുലൈമാൻ പേരാൽ ,ഇബ്രാഹിം ആരിക്കാടി ,റഫീഖ് ബദരിയാ നഗർ , സിദ്ദിഖ് സ്പീഡ് ,റസാഖ് ബത്തേരി ,തസ്‌ലീം ആരിക്കാടി ,ഉമ്മർ വോടങ്കാല ,സിദ്ദിഖ് മച്ചംപാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു ,

ചടങ്ങിൽ അബുദാബി ചാപ്റ്റർ ജനറൽ സെക്രട്ടറി അഷറഫ് (അച്ചു ) കുമ്പള സ്വാഗതവും വൈസ് പ്രസിഡന്റ് ഹംസ കൊടിയമ്മ നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY