ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ ഇമാം ഷാഫി (റ:അ) മൗലിദ് മജ്ലിസും ഉസ്താദ് സമീർ അസ്അദിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു

50

അബുദാബി:ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ കമ്മിറ്റി അബുദാബി മദീന സായിദ് സ്മോക്കി കഫേയിൽ വെച്ച് സംഘടിപ്പിച്ച ഇമാം ഷാഫി(റ:അ)മൗലിദ് മജ്ലിസും ജീലാനി അനുസ്മരണവും പ്രവാസ ജീവിതത്തിന് താത്കാലിക വിരാമം കുറിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് ഉസ്താദ് സമീർ അസ്അദികുള്ള യാത്രയയപ്പും പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗോൾഡ് കിംഗ് ഹനീഫക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു .

അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഖാലിദ് ബംബ്രാണയുടെ അധ്യക്ഷതയിൽ അബുദാബി എസ് കെ എസ് എസ് എഫ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ സീതാങ്കോലി യോഗം ഉദ്ഘാടനം ചെയ്തു. ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ട്രസ്റ്റ്
സെക്രട്ടറി സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി, അഷറഫ് ഫൈസി ഉസ്താദ്, അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിടെന്റും എം ഐ സി അബുദാബി സെക്രട്ടറിയുമായ അനീസ് മാങ്ങാട്, അബുദാബി ചാപ്റ്റർ ഉപദേശക സമിതി അംഗം അസീസ് പെർമുദേ തുടങ്ങിയവർ പ്രസംഗിച്ചു. ഹനീഫ ഗോൾഡ് കിങ്ങും ഉസ്താദ് സമീർ അസ്അദിയും മറുപടി പ്രസംഗം നടത്തി.

ഹനീഫ ഗോൾഡ് കിങ്ങിനെ ഇമാം ഷാഫി അക്കാദമി അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഖാലിദ് ബംബ്രാണ മൊമന്റോ നൽകി സ്വീകരിച്ചു, ഉസ്താദ് സമീർ അസ്അദിക്ക് അബുദാബി ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ യൂസഫ് സെഞ്ച്വറി മൊമന്റോ സമ്മാനിച്ചു.

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ട്രസ്റ്റ് സെക്രട്ടറി സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജിയെ അബൂദാബി ചാപ്റ്റർ രക്ഷാധികാരി അസീസ് പെർമുദെ പൊന്നാട അണിയിച്ചു ആദരിച്ചു. എസ് കെ എസ് എസ് എഫ് കാസർഗോഡ് ജില്ലാ വർക്കിംഗ് സെക്രട്ടറി ഷുഹൈബ് കല്ലൂരാവി,ജില്ലാ വർക്കിംഗ് മെമ്പർ അഷറഫ് ബസറ ,എസ് കെ എസ് എസ് എഫ് മഞ്ചേശ്വരം മേഖലാ ജനറൽ സെക്രട്ടറി സക്കീർ കമ്പാർ കെ എം സി സി കാസർഗോഡ് ജില്ലാ ജ:സെക്രട്ടറി അഷറഫ് പി കെ, ട്രഷറർ ഉമ്പു ഹാജി പേർള ,സെക്രട്ടറി ഇസ്മയിൽ മുഗളി കെ എം സി സി നേതാക്കളായ ഷാ ബന്തിയോട്, ഇബ്രാഹിം പള്ള, നിസാർ ഹൊസങ്കടി, ഹമീദ് മാസിമാർ ഇമാം ഷാഫി അബുദാബി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഹംസ കോടിയമ്മ,സുനൈഫ് പേരാൽ,സുലൈമാൻ പേരാൽ,അറബി ബഷീർ,ഷമീർ താജ്,മുനീർ ബത്തേരി,റസാക്ക് ബത്തേരി,തസ്ലീം ആരിക്കാടി,അബ്ദുൽ റഹ്മാൻ ക്കുമ്പോൽ, യഹ്യ മൊഗ്രാൽ,സിദ്ധിക്ക് മച്ചമ്പാടി,റഫീക് ബദ്രിയ നഗർ ,ഇബ്രാഹിം ആരിക്കാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ജന: സെക്രട്ടറി അഷറഫ് (അച്ചു ) കുമ്പള സ്വാഗതവും ട്രഷറർ അബ്ദുൽ ലത്തീഫ് കദുങ്കില നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY