തിരുവനന്തപുരം : ചാല ജുമുഅ മസ്ജിദ് കേന്ദ്രമാക്കി കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മാനവനെ ഒന്നായി ഗണിച്ച് ,അവന്റെ ദുഃഖങ്ങളിൽ പങ്ക് ചേർന്ന്, അവന് തണലായും, താങ്ങായും, അഭയ കേന്ദ്രമായും പ്രവർത്തിച്ചു വരുന്ന IMCT എന്ന ചെറു കൂട്ടായ്മയിലെ എളിയ പ്രവർത്തകർ ഓഖി ദുരന്തത്തിന് ഇരയായി സർവ്വവും നഷ്ടപ്പെട്ട തീരപ്രദേശത്തെ കടലിന്റെ മക്കളായ നമ്മുടെ പ്രിയ സഹോദരന്മാരുടെ കുടുംബങ്ങളിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മഹനീയ ദൃശ്യം.
ജാതി മത ചിന്തകൾക്ക് അതീതമായി മാനവനെ ഒന്നായി കണ്ട്, അവന്റെ സുഖ ദുഃഖങ്ങളിൽ പങ്ക് ചേർന്ന്, നല്ലൊരു സമൂഹ സൃഷ്ടിക്കായി പ്രവർത്തിക്കുന്ന ഇത്തരം ചെറു കൂട്ടായ്മകൾ ബഹുസ്വരതയുടെ ഈറ്റില്ലമായ നമ്മുടെ ഭാരത മണ്ണിൽ പൂത്തുലയുന്ന വർണ്ണ പുഷ്പങ്ങളാണ്. സ്വാർഥതയുടെയും മതാന്ധതയുടെയും അന്ധകാരത്തിന്റെ കൂരിരുളിൽ ദിക്കറിയാതെ തപ്പിത്തടയുന്ന അഭിനവ സമൂഹത്തിന് സഹജീവി സ്നേഹത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്തി, സഹവർത്തിത്വത്തിന്റെ ഉത്കൃഷ്ടവും, ഉദാത്തവുമായ രാജപാതയിലേക്ക് കൈപിടിച്ച് നടത്താൻ നാം കടമപ്പെട്ടവരാണ്. ഇത്തരം ചെറു കൂട്ടായ്മകൾക്ക് അതിന് കഴിട്ടെയെന്ന് ആശിക്കുകയും പ്രാർത്തിക്കുകയും ചെയ്യുന്നു.