ഇസ്ലാമാബാദ് • പാക്കിസ്ഥാന്‍ ടെലിവിഷന്‍ (പിടിവി) ആസ്ഥാനത്തു കടന്നുകയറി സംപ്രേഷണം തടസ്സപ്പെടുത്തിയെന്ന കേസില്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാനെയും പാക്ക് അവാമി തെഹ്രിക് നേതാവും മതപുരോഹിതനുമായ തഹിരുള്‍ ഖദ്രിയെയും നവംബര്‍ 17ന് അകം അറസ്റ്റ് ചെയ്യാന്‍ പാക്കിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. നേരത്തേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണു വീണ്ടും ഉത്തരവ്. ഇവരുടെ 68 അനുയായികളെയും അറസ്റ്റ് ചെയ്യണം. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചും പ്രധാനമന്ത്രി നവാസ് ഷരീഫിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും 2014 സെപ്റ്റംബര്‍ ഒന്നിന് ഇരുനേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന സമരമാണ് അക്രമാസക്തമായത്. അഞ്ഞൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിവിയില്‍ കടന്നുകയറിയതിനെ തുടര്‍ന്നു സംപ്രേഷണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. പട്ടാളം ഇടപെട്ടു പ്രകടനക്കാരെ പിരിച്ചുവിട്ടതിനു ശേഷമാണു സംപ്രേഷണം പുനരാരംഭിച്ചത്.