ഇമ്രാന്‍ ഖാന്‍റെ വഴിതടയല്‍ സമരം ഹൈക്കോടതി തടഞ്ഞു

191

ഇസ്ലാമാബാദ്• അഴിമതിയാരോപണങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നാളെ തലസ്ഥാനത്തു വഴിതടയല്‍ സമരം നടത്തുവാനുള്ള ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ നീക്കം ഇസ്​ലാമാബാദ് ഹൈക്കോടതി തടഞ്ഞു. ഇസ്ലാമാബാദിലെ പരേഡ് ഗ്രണ്ടിനു സമീപമുള്ള ഡമോക്രസി പാര്‍ക്ക് ആന്‍ഡ് സ്പീച്ച്‌ കോര്‍ണറില്‍ പ്രതിഷേധ സമരം നടത്താമെന്നും ജഡ്ജി ഷൗക്കത്ത് അസിസ് സിദ്ദിഖി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം നിയമാനുസൃതമാണ്.
പക്ഷേ ആരെയും നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സമരം പൊളിക്കാന്‍ ലക്ഷ്യമിട്ട് 1500 പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.

NO COMMENTS

LEAVE A REPLY