പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും

215

ഇസ്‌ലാമാബാദ് : പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇംറാന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇംറാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) 115 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പിഎംഎല്‍എന്നിന് 64ഉം പിപിപിക്ക് 43 സീറ്റുകളുമാണ് ലഭിച്ചത്.

NO COMMENTS