ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര് ബിജെപി ബന്ധമുപേക്ഷിച്ച് സിപിഐ എമ്മി നൊപ്പം ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി മണ്ഡലം ഭാരവാഹികള്‍, യുവമോര്‍ച്ച മണ്ഡലം ഭാരവാഹി കള്‍, ബൂത്ത് പ്രസിഡന്റ്മാര്‍, ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍, വക്കം പഞ്ചായത്തിലെ 10 പ്രധാന നേതാക്കള്‍ എന്നിവരു ള്പ്പെടെയാണ് ബിജെപിയില്‍ നിന്നും സിപിഐഎമ്മിലേക്ക് എത്തിയത്.
ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് തങ്കരാജ്, ബിജെപി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ദിലീപ് റ്റി, മഹിളാ മോർച്ച നേതാവ് പ്രിയ, വിവിധ ബൂത്ത് പ്രസിഡന്റുമാരായ അജി, കുമാർ, കനകരാജ്, വിജയൻ എന്നിവരും, ബൂത്ത് സെക്രട്ടറിയായ സുനിൽ, ശിവാനന്ദൻ, ബാബു എന്നിവരും സിപിഐ എമ്മിനൊപ്പമെത്തി. ആറ്റിങ്ങല്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരും സിപിഐ എമ്മിനൊപ്പമെത്തി.