ന്യൂഡല്‍ഹി: നിതീഷ് കുമാര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബീഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവായി നിതീഷ് മാറും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ തിങ്കളാഴ്ച വൈകീട്ട് 4-4.30 മുതല്‍ ആരംഭിക്കും.
നിയമസഭാ കക്ഷി നേതാവായി ഇന്ന് തിരഞ്ഞെടുത്ത തര്‍കിഷോര്‍ പ്രസാദും ഉപനേതാവ് രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന. 2005 മുതല്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോഡി. ഇടക്കാലത്ത് നിതീഷ് കുമാര്‍ ആര്‍.ജെ.ഡിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച 20 മാസ കാലയളവില്‍ മാത്രമാണ് സുശീല്‍ മോഡി ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കാതിരുന്നത്