വികസനത്തിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ പാടില്ല: രാഹുല്‍ ഗാന്ധി

206

വികസനത്തിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ പാടില്ലെന്നാണ് രാഹുലിന്റെ നിലപാട്. മധ്യവര്‍ഗത്തില്‍ കേന്ദ്രീകൃതമായ നഗരവല്‍ക്കരണമാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി തൊഴില്‍ കേന്ദ്രീകൃതമായ വാണിജ്യമേഖല നിര്‍മിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഹോട്ടലുകള്‍, നിര്‍മാണ മേഖല, കൈത്തറി, ടെക്‌സ്‌റ്റൈല്‍ മേഖല എന്നിവ ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും ശേഷം സ്തംഭിച്ച അവസ്ഥയിലാണ്. ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആദ്യ പ്ലാന്‍.ബൂത്ത് തല പ്രവര്‍ത്തകരുമായി രാഹുല്‍ നേരിട്ട് ഇക്കാര്യം സംസാരിക്കുന്നുണ്ട്.

തൊഴിലില്ലായ്മയെ കുറിച്ച്‌ ജനങ്ങളില്‍ കൂടുതല്‍ എത്തിക്കണം. ഇപ്പോള്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുന്നവരെയും, തൊഴില്‍ നഷ്ടപ്പെട്ടത് കാരണം ആത്മഹത്യ ചെയ്തവരെ ഇവരുടെ സമ്ബര്‍ക്ക പരിപാടികളുടെയും റാലികളുടെയും ഭാഗമാക്കാനാണ് നിര്‍ദേശം. രാഹുല്‍ തൊഴില്‍ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രത്യേക സമ്ബര്‍ക്ക പരിപാടികളും പ്ലാന്‍ ചെയ്യുന്നുണ്ട്. സ്ഥിരം നേതാക്കള്‍ ആരും വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ബൂത്ത് തല മുതല്‍ തലമുറാ മാറ്റം വേണമെന്നാണ് രാഹുലിന്റെ ആദ്യ നിര്‍ദേശം. പുതുമുഖങ്ങള്‍ മാത്രം മുഖ്യസ്ഥാനങ്ങളില്‍ മതി. വാഗ്ദാനങ്ങളും കമ്മിറ്റികളും ചേരുമ്ബോള്‍ പഴയ നേതാക്കള്‍ തന്നെ വരുന്നത് കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഇല്ലാതാക്കും. പഴയ വാഗ്ദാനങ്ങള്‍ ഇവര്‍ കാരണം ജനങ്ങള്‍ ഓര്‍മിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. പുതുമുഖങ്ങളാവുമ്ബോള്‍ തൊഴില്‍ ഇല്ലാതായതിന്റെ ആശങ്കകള്‍ കുറച്ച്‌ കൂടി വിശ്വാസയോഗ്യമാവും. അവര്‍ക്ക് ഇത്് കൂടുതലായി ജനങ്ങളിലെത്തിക്കാന്‍ സാധിക്കും.

NO COMMENTS