കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സന്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 2588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1476 പേര് ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 1103 പേരാണ്.
വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 536 സാന്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
267 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.