കാസര്‍ഗോഡ്: ജില്ലയില്‍ തിങ്കളാഴ്ച 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയും ഏഴ് പേര് വിദേശത്ത് നിന്നെത്തിയവരും ആറു പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുളളത്. ഇതില്‍ 2370 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
വീടുകളില്‍ 3698 പേരും സ്ഥാപനങ്ങളില്‍ 908 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4606 പേരാണ്. പുതിയതായി 72 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 218 സാന്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
ആകെ അയച്ച സാന്പിളുകളുടെ എണ്ണം 116339 ( ആര് ടി പി സി ആര് 45559, ആന്റിജന്‍ 69250, ആന്റിബോഡി 940, ട്രൂനാറ്റ് 340) ആണ്. 110 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 251 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 228 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാസര്‍കോട്-8 – അജാനൂര്‍- 11 – ബദിയഡുക്ക-1 – ചെമ്മനാട്-4 – ചെങ്കള-10 – കാഞ്ഞങ്ങാട്-12 – കയ്യൂര്‍ചീമേനി-1
കിനാനൂര്‍ കരിന്തളം-7 – കോടോംബേളൂര്‍-3 – കുമ്ബള-1 – മധൂര്‍-5 – മടിക്കൈ-7 – മംഗല്പാടി-1 – പുല്ലൂര്‍ പെരിയ-14 – പുത്തിഗെ-1 – തൃക്കരിപ്പൂര്‍-4 – ഉദുമ-3 – വലിയപറമ്ബ-1 -വെസ്റ്റ് എളേരി-1 – മൊഗ്രാല്‍പുത്തൂര്‍-3 – നീലേശ്വരം-13 – പടന്ന-1 – പൈവളിഗെ-1 – പള്ളിക്കര-5 – പിലിക്കോട്-2