കേരളത്തിൽ ബുധനാഴ്ച 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 213 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 87 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 84 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 83 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 67 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 54 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 49 പേർക്കുവീതവും, വയനാട് ജില്ലയിൽ നിന്നുള്ള 43 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 38 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 34 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 31 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന കുട്ടി ഹസൻ (67) മരിച്ചു. ഇതോടെ 68 മരണമാണ് ഉണ്ടായത്.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 90 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 706 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേർക്കും, കൊല്ലം ജില്ലയിലെ 77 പേർക്കും, കോഴിക്കോട് ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 58 പേർക്കും, മലപ്പുറം ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 43 പേർക്കും, പത്തനംതിട്ട ജില്ലയിലെ 39 പേർക്കും, ആലപ്പുഴ ജില്ലയിലെ 33 പേർക്കും, കാസർഗോഡ് ജില്ലയിലെ 32 പേർക്കും, കോട്ടയം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 25 പേർക്കും, തൃശൂർ, കണ്ണൂർ ജില്ലകളിലെ 22 പേർക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാർക്കും, 1 കെ.എൽ.എഫ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 126 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 58 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 56 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 41 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 35 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 34 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 28 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 19 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടെയും പരിശോധന ഫലമാണ് ബുധനാഴ്ച നെഗറ്റീവ് ആയത്. ഇതോടെ 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,075 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,057 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,19,019 സാമ്പിളുകൾ ശേഖരിച്ചതിൽ 1,14,666 സാമ്പിളുകൾ നെഗറ്റീവ് ആയി.
ബുധനാഴ്ച 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂർ (1), മലയാലപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂർ ജില്ലയിലെ കുന്ദംകുളം മുൻസിപ്പാലിറ്റി (21), ചാഴൂർ (3), കോട്ടയം ജില്ലയിലെ നീണ്ടൂർ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാർഡ് 3), പിറവം മുൻസിപ്പാലിറ്റി (17), പൈങ്ങോട്ടൂർ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാർഡുകളും), പെരുംപാലം (എല്ലാ വാർഡുകളും), കഞ്ഞിക്കുഴി (എല്ലാ വാർഡുകളും), പനവള്ളി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.