തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,655 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2,433 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,111 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്
സംസ്ഥാനത്ത് 11 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 40,106 സാന്പിളുകള്‍ പരിശോധിച്ചു. 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.