കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാലു സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ എ.ആര്. അജിത്കുമാറിന് മുന്‍പാകെ രാഹുല്‍ സമര്‍പ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിഖ്, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്, സാദ്ദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും പത്രികാ സമര്‍പ്പണത്തിന് രാഹുലിനൊപ്പം എത്തിയിരുന്നു.പത്രികാ സമര്‍പ്പണത്തിനുശേഷം രാഹുലും പ്രിയങ്കയും ഇപ്പോള്‍ റോഡ് ഷോ നടത്തുകയാണ്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തിയിരിക്കുകയാണ്.