റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1257 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ചവർ 32 പേരാണ് .ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,89,947 ഉം ആകെ മരണസംഖ്യ. 3199 ഉം ആയി . ഇതില്‍ 33,270 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 1824 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്
തിങ്കളാഴ്ച 1439 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,53,478 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി. 24 മണിക്കൂറിനിടെയുണ്ടായ 58,424 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി.
മരണ റിപ്പോര്‍ട്ട് : റിയാദ് 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ് 10, മദീന 1, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്റാന് 1, ബെയ്ഷ് 1, ഉനൈസ 2, ബീഷ 3 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 860, ജിദ്ദ 720, മക്ക 569, മദീന 118, ഹുഫൂഫ് 151, ത്വാഇഫ് 119, ദമ്മാം 108, ബുറൈദ 51, തബൂക്ക് 49, ജീസാന്‍ 29, ഹാഇല്‍ 29, ഹഫര്‍ അല്‍ബാത്വിന്‍ 29, ഖത്വീഫ് 26, അറാര്‍ 28, മുബറസ് 27, വാദി ദവാസിര്‍ 20, മഹായില്‍ 19, സബ്യ 17, അല്‍ബാഹ 17, സകാക 15, അല്‍ഖുവയ്യ 14, ഖര്‍ജ് 15, ഖോബാര്‍ 14, ബെയ്ഷ് 13, അബഹ 10, അല്‍റസ് 11, ബീഷ 10, ഖമീസ് മുശൈത്ത് 8, ഉനൈസ 8, അല്‍മജാരിദ 8, അബൂഅരീഷ് 7, നജ്റാന് 7, ഹുറൈംല 6, അയൂണ്‍ 6, സുൈലയില് 4, നാരിയ 3, ഖുന്‍ഫുദ 3, അഹദ് റുഫൈദ 4, ജുബൈല്‍ 3, ശഖ്റ 3, യാംബു 3, അല്‍മദ്ദ 2, അല്‍ബദാഇ 2, ദഹ്റാന്‍ 2, ഖുറായത് 2, അല്‍അര്‍ദ 2, മുസാഹ്മിയ 2, ഹുത്ത സുദൈര്‍ 2, റിജാല്‍ അല്‍മ 2, അല്‍നമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മര്‍ 2, റഫ്ഹ 1, സുല്‍ഫി 1, ദുര്‍മ 1, താദിഖ് 1, മന്‍ദഖ് 1, അല്‍ദായര്‍ 1, സാംത 1, ദര്‍ബ് 1, ഫുര്‍സാന്‍ 1, ദൂമത് അല്‍ജന്‍ഡല്‍ 1, ദറഇയ 1.
റിയാദിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 88. ദമ്മാമില്‍ 65ഉം ഹുഫൂഫില്‍ 63ഉം ഹാഇലില്‍ 62ഉം ബുറൈദയില്‍ 59ഉം മക്കയില്‍ 58ഉം ജിദ്ദയില്‍ 52ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.