ബൊഗോട്ട: കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. പോലീസ് പരിശീല സ്കൂളിനു സമീപമായിരുന്നു സ്ഫോടനം. സംഭവത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ബൊഗോട്ടയില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ജനറല്‍ സ്റ്റാന്‍ഡാര്‍ഡ് സ്കൂളിനു മുന്നിലായാണ് സ്ഫോടനം ഉണ്ടായത്. രാവിലെ സ്കൂളിന്റെ പ്രവേശനകവാടത്തിലേക്ക് വന്ന കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ നിര്‍ത്താന്‍ തയാറാകാതെ മുന്നോട്ടുനീങ്ങിയ കാര്‍ മതിലില്‍ ഇടിച്ചു. ഈസമയം അതിശക്തമായ സ്ഫോടനം ഉണ്ടായി. കാറിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടും.